10:52am 13 November 2026
NEWS
പാരമ്പര്യ ട്രസ്റ്റ് കൊച്ചി വാട്ടര്‍ മെട്രോ ചുങ്കത്ത് ജ്വല്ലറി ഓണപ്പൂക്കള മല്‍സരം സെപ്റ്റംബ ര്‍ 12 ന്.
02/09/2025  06:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പാരമ്പര്യ ട്രസ്റ്റ് കൊച്ചി വാട്ടര്‍ മെട്രോ ചുങ്കത്ത് ജ്വല്ലറി ഓണപ്പൂക്കള മല്‍സരം സെപ്റ്റംബ ര്‍ 12 ന്.

കൊച്ചി വാട്ടര്‍ മെട്രോ, ചുങ്കത്ത് ജ്വല്ലറി എന്നിവരുമായിചേര്‍ന്ന് പാരമ്പര്യ ട്രസ്റ്റ്  ഓണ പൂക്കളമത്സരം സംഘടിപ്പിക്കുന്നു. ഒരു പാരമ്പര്യ യാത്ര,  ഐക്യത്തിന്റെ പൂക്കളം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള മല്‍സരത്തിന് ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 50,000രൂപയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 25,000 രൂപയും മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 15,000 രൂപയും,  5000 രൂപ വീതം രണ്ട് ടീമുകൾക്ക് പ്രോല്‍സാഹന സമ്മാനവും ലഭിക്കും. സെപ്റ്റംബര്‍ 12 ന് രാവിലെ 8 മണി മുതല്‍ വാട്ടര്‍ മെട്രോ വൈറ്റില ഹബ്ബില്‍ വെച്ചാണ്. ആക്‌സിസ് ബാങ്ക് , ഇ വി എം സ്‌കോഡ , മില്‍മ എന്നിവരുടെസഹകരണത്തോടെ സംഘടിപ്പിക്കുന്ന മല്‍സരം . നാലുപേരടങ്ങുന്ന സംഘത്തിന് മല്‍സരിക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 10 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് ഫോണ്‍ 9447744400 ; 9447014659 കൊച്ചി വാട്ടർ മെട്രോ വൈബ്‌സൈറ്റിലുള്ള ക്വൂആര്‍ കോഡ് സ്‌കാന്‍ ചെയ്തും രജീസ്റ്റര്‍ ചെയ്യാം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img